കാസറഗോഡ് ജില്ലയില്‍ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പല ഭാഗങ്ങളിലും എലിപ്പനി ക്രമാതീ തമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എലിപ്പനി നിസ്സാരമായി കാണരുതെന്നും ജനങ്ങള്‍ ഇതിനെതിരെ ജാഗ്രത കൈവിടരുതെന്നും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജില്ലാ ഹോമിയോപ്പതി വകുപ്പ് അറിയിച്ചു.
സാധാരണ എലികള്‍ക്ക് പുറമേ കന്നുകാലികള്‍, ആടുകള്‍, പട്ടികള്‍ എന്നിവയും എലിപ്പനിയുടെ സ്വാഭാവിക രോഗാണു വാഹകരാണ്. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ഇവയുടെ വൃക്കകളില്‍ പെരുകുന്ന രോഗാണുക്കള്‍ മൂത്രത്തിലൂടെ മണ്ണിലെത്തി, മണ്ണിലും, വെള്ളത്തിലും വ്യാപിക്കുന്നു. മൂന്നാഴ്ചയോളം മണ്ണിലും, വെള്ളത്തിലും ജീവിക്കുന്നു. നമ്മുടെ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചെറിയ മുറിവുകള്‍ വ്രണങ്ങള്‍ എന്നിവയിലൂടെ രോഗാണു എളുപ്പത്തില്‍ ശരീരത്തില്‍ പ്രവേശിക്കുന്നു
ലക്ഷണങ്ങള്‍
വിറയലോട് കൂടിയ പനി, തലവേദന, മഞ്ഞപ്പിത്തം, പേശിവേദന തുടങ്ങിയ ലക്ഷണങ്ങള്‍ മുതല്‍ ഗുരുതരമായ രക്തവാര്‍ച്ച, തലച്ചോറിലെ പഴുപ്പ്, വൃക്കകളിലേയും കരളിന്റെയും പ്രവര്‍ത്തനങ്ങള്‍ നിലക്കുന്നത് പോലെയുള്ള മാരകാവസ്ഥയിലേക്ക് വരെ രോഗം മൂര്‍ച്ഛിക്കാം.
മുന്‍കരുതലുകള്‍
കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും കൈയ്യുറ, കാലുറ എന്നിവ ധരിക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുകയും ചെയ്യേണ്ടതാണ് ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചിക്ത്സയ്ക്ക് മുതിരാതെ അടുത്തുള്ള സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലോ, ആശുപത്രിയേേിലാ ബന്ധപ്പെട്ട് ഡോക്ടറുടെ അടിയന്തിര സേവനം ലഭ്യമാക്കേണ്ടതാണ് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.