Monday , April 12 2021
Breaking News

ഒന്നിലധികം തവണ പോകാവുന്ന ടൂറിസ്റ്റ് വിസയ്ക്ക് യു.എ.ഇ. അംഗീകാരം

ദുബായ്: എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്‍കാന്‍ യു.എ.ഇ. മന്ത്രിസഭ അംഗീകാരം നല്‍കി.. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ രാജ്യക്കാര്‍ക്കും ദീര്‍ഘകാല ടൂറിസ്റ്റ് വിസ ലഭിക്കും. ഇതുപ്രകാരം
ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാവും. നിലവില്‍ 90 ദിവസംവരെ നീളുന്ന. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകളാണ് യു. എ.ഇ. നല്‍കുന്നത്. ഇതുപ്രകാരം യു.എ.ഇ.യിലെത്തി കാലാവധി പൂര്‍ത്തിയാക്കാതെ
തിരിച്ചുപോകുന്നവര്‍ക്ക് പിന്നീട് ആ വിസയില്‍ പ്രവേശനം അനുവദിക്കുന്നില്ല. എന്നാല്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യംവിട്ടാലും മടങ്ങിവരാം.

യു.എ.ഇ.യെ സുപ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കുകയാണ് പുതിയ വിസ നടപടികളിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. ലോകത്ത് എവിടെയുമുള്ള ജോലി വീട്ടിലിരുന്ന് ഓണ്‍ലൈനായി ചെയ്യുന്നവര്‍ക്ക് യു.എ.ഇ. പ്രത്യേക വെര്‍ച്വല്‍ വിസയും അനുവദിക്കുന്നു. ഞായറാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും
പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രത്യേക വെര്‍ച്വല്‍ വിസ പ്രഖ്യാപിച്ചത്..

RANDOM NEWS

നിയമസഭ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് കുടുംബശ്രീയും

കാസര്‍കോട് : തിരഞ്ഞെടുപ്പിനോടനുബന്ധിച്ച ഭക്ഷണ വിതരണത്തിലൂടെ കുടുംബശ്രീക്ക് 45,16,474 രൂപയുടെ നേട്ടം. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ഭക്ഷണ വിതരണം നടത്തിയാണ് …