Saturday , January 29 2022
Breaking News

ഒമിക്രോണ്‍ വകഭേദം : വിദേശ വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്നതില്‍ പുനരാലോചന

ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത് പുന; പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം. കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന സര്‍വീസുകള്‍ തുടങ്ങുന്നതില്‍ പുനരാലോചന നടത്തുക. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യേമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടന്‍, സിംഗപ്പൂര്‍, ചൈന, ബ്രസീല്‍, ബംഗ്‌ളാദേശ്, മൗറീഷ്യസ്, സിംബാബ്വെ, ന്യൂസിലാന്‍ഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സര്‍വീസ് നടക്കുകയുള്ളു എന്നും വ്യേമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്റെ സാഹചര്യത്തിലാണ് വിമാന സര്‍വ്വീസുകളുടെ ഇളവുകള്‍ സംബന്ധിച്ച് പുനരാലോചിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യു എസ് അടക്കം ഇതിനോടകം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യുറോപ്യന്‍ യൂണിയന്‍, യു കെ, കാനഡ തുടങ്ങിയ രാജ്യങ്ങളും യാത്ര നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …