Sunday , November 28 2021
Breaking News

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍ വേലേശ്വരം സഫ്ദര്‍ ഹാഷ്മി ക്ലബ്ബിനു സമീപത്തെ സൈനിക ഉദ്യോഗസ്ഥന്‍ പ്രദീപ്-സിന്ധു ദമ്പതികളുടെ മകള്‍ ദിയ (14)യെയാണ് ഇന്നലെ വൈകിട്ട് മുറിക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സിന്ധു ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് അകത്തു നിന്നും വാതില്‍ പൂട്ടിയ നിലയില്‍ ദിയയെ തൂങ്ങിയ നിലയില്‍ കണ്ടത്. സിന്ധുവിന്റെ നിലവിളി കേട്ട് അയല്‍വാസികളെത്തി വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്ന് ദിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പഠിക്കാന്‍ മിടുക്കിയായ ദിയക്ക് യൂട്യൂബ് ചാനലുമുണ്ട്. മൊബൈള്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ കുറിച്ച് മാതാവ് ഗുണദോഷിച്ചതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.

RANDOM NEWS

റെയില്‍ പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ തീവണ്ടി തട്ടി വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ മരിച്ചു

ബേക്കല്‍ : റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു. ചിത്താരി ഇലക്ട്രിക്കല്‍ സെഷന്‍ …