Saturday , October 16 2021
Breaking News

ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അണിഞ്ഞ സ്വദേശിക്ക് 12 വര്‍ഷം കഠിനതടവ്

കാസര്‍കോട് : ഒമ്പതു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷിച്ചു. പെരുമ്പള, അണിഞ്ഞയിലെ ദാമോദര (51)നെയാണ് കാസര്‍കോട് പോക്‌സോ കോടതി ജഡ്ജ് എ വി ഉണ്ണികൃഷ്ണന്‍ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.

2017 ഫെബ്രുവരി അഞ്ചിനു നടന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബാബു പെരിങ്ങേത്താണ്.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …