Saturday , September 25 2021
Breaking News

ഒരു കോടിയോളം രൂപയുടെ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയും തമിഴ്‌നട് സ്വദേശിനിയായ വനിതാ ഡോക്ടറും അറസ്റ്റില്‍

മംഗ്‌ളൂരു : ഒരു കോടിയോളം രൂപയുടെ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയായ യുവാവും തമിഴ്‌നാട് സ്വദേശിനിയായ വനിതാ ഡോക്ടറും അറസ്റ്റില്‍. മറ്റൊരു കാസര്‍കോട് സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാസര്‍കോട് മംഗല്‍പാടി ചെറുഗോളിയിലെ അജ്മല്‍ (24), തമിഴ്‌നാട് നാഗര്‍കോവില്‍ റാണിത്തോട്ടം ശങ്കര്‍ നഗര്‍ സ്വദേശിനിയും മംഗ്‌ളൂരു സൂറത്കലില്‍ താമസക്കാരിയുമായ ഡോ. മിനു രശ്മി (27) എന്നിവരെയാണ് മംഗ്‌ളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് സ്വദേശി ഡോ. നദീര്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. 1.2366 കിലോ കഞ്ചാവും പ്രതികള്‍ സഞ്ചരിച്ച കാറും രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട നദീറാണ് മുഖ്യപ്രതി. ഇയാള്‍ ഒളിവിലാണ്. കാസര്‍കോട്, ഉപ്പള, ഉള്ളാള്‍, മംഗ്‌ളൂരു, കൊണാജെ, ദേര്‍ലക്കട്ട എന്നിവിടങ്ങളിലാണ് കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള സംഘം കഞ്ചാവ് വിതരണത്തിനെത്തിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

RANDOM NEWS

ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.