Friday , June 18 2021
Breaking News

ഒറ്റപ്പെടല്‍ മറന്ന് ‘സ്‌നേഹ സല്ലാപം’

കാസര്‍കോട് : ആറ്റുമണമേലെ ഉണ്ണിയാര്‍ച്ചയുടെ വടക്കന്‍ പാട്ടു പാടി മുഹമ്മദലി അപ്പൂപ്പന്‍ കൊറോണ കാലത്തെ കുറിച്ച് സ്വന്തം കവിത ആലപിച്ച് കുട്ടിയമ്മ ചിരിച്ചും ചിരിപ്പിച്ചും മൂന്ന് മണിക്കൂര്‍ ജീവിതത്തിലെ ഒറ്റപ്പെടല്‍ മറന്ന് അവര്‍ 38 പേര്‍ സ്‌നേഹ സല്ലാപം നടത്തി.
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരങ്ങളിലും മറ്റു വയോജന കേന്ദ്രങ്ങളിലും ഒറ്റപ്പെട്ട് കഴിയുന്ന അന്തേവാസികള്‍ക്ക് സാന്ത്വനമേകാന്‍ കാസര്‍കോട് ജില്ലയില്‍ ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും സാമൂഹ്യ സുരക്ഷ മിഷനും സംഘടിപ്പിച്ച സ്‌നേഹ സല്ലാപത്തില്‍ പരവനടുക്കം ഗവ. വൃദ്ധസദനമായിരുന്നു രംഗവേദി. . സിനിമാ ടെലിവിഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളുമായി വയോജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ സംവദിക്കാന്‍ അവസരമൊരുക്കുന്ന പരിപാടിയാണിത്. പരവനടുക്കം ഗവ. വൃദ്ധസദനത്തില്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നിര്‍വ്വഹിച്ചു. ഓരോരുത്തരേയും പേരും നാടും പരാമര്‍ശിച്ച് പരിചയം പുതുക്കിയായിരുന്നു കളക്ടറുടെ സംഭാഷണം’

. കാസര്‍കോട് ചെമ്മനാട് സ്വദേശിയായ ചലച്ചിത്ര ടെലിവിഷന്‍ താരം ശ്രീവിദ്യ മുല്ലച്ചേരി തനി കാസര്‍കോടന്‍ ഭാഷയില്‍ സംസാരിച്ച് വൃദ്ധമന്ദിരത്തിലെ അപ്പൂപ്പന്മാരേയും അമ്മൂമ്മമാരേയും സ്‌നേഹ സല്ലാപത്തില്‍ സാന്ത്വനമേകി. കൊറോണ കാരണം നേരിട്ട് വരാന്‍ പറ്റാത്തതിലുള്ള പരിഭവം താരം പങ്കുവെച്ചു.
പരിപാടികള്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് ഔഷധം പോലെ അനുഭവപ്പെടുന്നുണ്ടെന്ന അനുഭവം അവര്‍ പങ്കുവെച്ചു.

ജില്ല സാമുഹിക നീതി ഓഫീസര്‍ ഷീബാ മുംതാസ്, അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു സ്വാഗതവും സാമുഹിക സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് നന്ദിയും പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ഗവ. വൃദ്ധമന്ദിരം സൂപ്രണ്ട് ഇന്‍ചാര്‍ജ് അബ്ദുള്ള മഡിയന്‍ എല്‍ ബി എസ് എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ വിപിന്‍ദാസ്, ജിതിന്‍
എന്നിവര്‍ ഓണ്‍ ലൈനില്‍ സംബന്ധിച്ചു.

അന്തേവാസികള്‍ കവിത ചൊല്ലിയും പാട്ടു പാടിയും പരിപാടിയുടെ ഭാഗമായി ജില്ലയിലെ 20 വയോജന അഗതിമന്ദിരങ്ങളില്‍ സ്‌നേഹ സല്ലാപം സംഘടിപ്പിക്കും.വിവിധ മേഖലകളില്‍ മികവു തെളിയിച്ച കുട്ടികളും പങ്കെടുക്കും ഗവ. വൃദ്ധമന്ദിരത്തിലെ 17 അമ്മുമ്മമാരും 21അപ്പൂപ്പന്മാരും സ്‌നേഹ സല്ലാ പത്തില്‍ പങ്കാളികളായി.
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അഷ്‌റഫ് എന്നിവര്‍ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കി.

RANDOM NEWS

പ്രവാസി സംഘം പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

കാഞ്ഞങ്ങാട്: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചും കേരള പ്രവാസി സംഘം അജാനൂര്‍ മേഖലാ കമ്മിറ്റിയുടെ …