ടോക്കിയോ:ഒളിമ്പിക്സ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ബെല്‍ജിയം 52 എന്ന സ്കോറിന് ഇന്ത്യയെ തോല്പിച്ചു.ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തോട് തോറ്റതോടെ സ്വര്‍ണ,വെള്ളി മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചു.21 എന്ന സ്കോറിന് ലീഡ് എടുത്ത ശേഷമാണ് ഇന്ത്യയുടെ തോല്‍വി.ബെല്‍ജിയത്തിന്റെ മൂന്ന് ഗോളുകളും പിറന്നത് അവസാന ക്വാര്‍ട്ടറില്‍ ആണ്. ഇനി വെങ്കല മെഡലിനായ് ഇന്ത്യയ്ക്ക് മത്സരിക്കാം.
