Sunday , November 28 2021
Breaking News

ഓടുന്ന ബസിനു മുകളിലേക്ക് വൈദ്യുത തൂണ്‍ പൊട്ടിവീണു:

കാഞ്ഞങ്ങാട് : ഓടുന്ന ബസിനു മുകളിലേക്ക് വൈദ്യുത തൂണ്‍ പൊട്ടിവീണു. കാഞ്ഞങ്ങാട് മാവുങ്കാല്‍ പാതയില്‍ കിഴക്കുംകര ശാന്തികലാമന്ദിരത്തിനു സമീപമാണ് വൈകിട്ട് മന്നു മണിയോടെയാണ് അപകടം.

കാഞ്ഞങ്ങാട്ട് നിന്ന് പെരിയ മൂന്നാംകടവിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയത്ത് നടന്ന അപകടം യാത്രക്കാരെ പരിഭ്രാന്തരാക്കി. ഉടന്‍ തന്നെ വൈദ്യുതിബന്ധം വിച്ഛേദിച്ചത് ദുരന്തം ഒഴിവാക്കി. വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി തൂണുകളും മറ്റും മാറ്റിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. മുകള്‍ ഭാഗം റോഡിലേക്ക് ചാഞ്ഞു നിന്ന വൈദ്യുതത്തൂണാണ് അപകടം വരുത്തിയത്.

RANDOM NEWS

കാസര്‍കോട് ജില്ലാ ജയിലിന് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണം: ജില്ലാ വികസന സമിതിയോഗം

കാസര്‍കോട് : കാസര്‍കോട് ജില്ലാ ജയിലിന് ഉദുമ സ്പിന്നിങ്ങ് മില്ലിനോടു ചേര്‍ന്ന കെ.എസ്.ഐ.ഡി.സിയുടെ കൈവശം ഉള്ള 13 ഏക്കറില്‍ നിന്ന് …