Friday , August 6 2021
Breaking News

ഓമനിച്ച് വളര്‍ത്തിയ കാളയുടെ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു

ചെറുവത്തൂര്‍ : ഓമനിച്ചു വളര്‍ത്തിയ കാളയുടെ കുത്തേറ്റ് അധ്യാപകന് ദാരുണാന്ത്യം. ചെറുവത്തൂര്‍ ബി ആര്‍ ഡി സി യിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ പിലിക്കോട് ആനിക്കാടിയിലെ സി രാമകൃഷ്ണന്‍ (54) ആണ് മരിച്ചത്. രാവിലെ വീട്ടില്‍ തൊഴുത്തില്‍ കന്നുകാലികളെ പരിപാലിക്കുന്നതിനിടെയാണ് അടിവയറിന് കുത്തേറ്റത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. അറിയപ്പെടുന്ന ജീവകാരുണ്യ പരിസ്ഥിതി പ്രവര്‍ത്തകനാണ് രാമകൃഷ്ണന്‍. ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ സംഘടന, സമഗ്ര ശിക്ഷയിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള അധ്യാപകരുടെ സംഘടന എന്നിവ രൂപവല്‍ക്കരിക്കുന്നതിന് നേതൃത്വം നല്‍കി. സൈമണ്‍ ബ്രിട്ടോയുടെ നേതൃത്വത്തില്‍ രൂപവല്‍ക്കരിച്ച സമഗ്ര ശിക്ഷാ അധ്യാപക സംഘടനയുടെ സംസ്ഥാന വൈക് പ്രസിഡണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍ക്കായി കാസര്‍കോട്ട് സംസ്ഥാന കലോത്സവം സംഘടിപ്പിക്കാനും നേതൃത്വം നല്‍കി.

മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പതിനേഴു വര്‍ഷം അധ്യാപകനായിരുന്നു. മൊഗ്രാല്‍പുത്തൂരിലും എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്നവരുണ്ടെന്ന് പൊതുസമൂഹത്തെ അറിയിച്ചത് രാമകൃഷ്ണനായിരുന്നു. ഒട്ടേറെ അവാര്‍ഡുകള്‍ ഇദ്ദേഹത്തെ തേടിയെത്തി. സി പി എം കണ്ണാടിപാറ ബ്രാഞ്ചംഗം, കര്‍ഷക സംഘം വില്ലേജ് ഭാരവാഹി, സൈമണ്‍ ബ്രിട്ടോ ട്രസ്റ്റ് ചെയര്‍മാന്‍, കെ ആര്‍ ടി എ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

RANDOM NEWS

പുല്ലൂര്‍പെരിയയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; 180 കണ്ടെയ്ന്‍മെന്റ് സോണ്‍, രണ്ട് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസര്‍കോട് : തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന …