Friday , August 6 2021
Breaking News

ഓസീസ് മണ്ണിലെ ചെറുത്തുനില്‍പ്പ് ചെന്നൈയില്‍ സംഭവിച്ചില്ല; ഇന്ത്യയ്ക്ക് 227 റണ്‍സ് തോല്‍വി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 227 റണ്‍സ് തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഇംഗ്ലണ്ട് 578, 178, ഇന്ത്യ 337, 192.
അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിനും (50) വിരാട് കോലിക്കും (72) മാത്രമാണ് അഞ്ചാം ദിനം ഇംഗ്ലണ്ട് ആക്രമണത്തെ അല്‍പ്പമെങ്കിലും പ്രതിരോധിച്ചത്.
ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (10). ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ചഇന്ത്യയ്ക്ക് സ്‌കോര്‍ 58ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയെ നഷ്ടമായി. ജാക്ക് ലീച്ചാണ് താരത്തെ മടക്കിയത്.

RANDOM NEWS

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ജൂലൈ 18ലേയ്ക്ക് മാറ്റി

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയുടെ ഉദ്ഘാടന മത്സരം ജൂലൈ 18ന് നടക്കും. ശ്രീലങ്കന്‍ സ്റ്റാഫ് അംഗങ്ങളില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് …