Sunday , November 28 2021
Breaking News

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന മത്സ്യവില്‍പ്പനക്കാരി മരിച്ചു

ബേക്കല്‍ : കടന്നല്‍ കുത്തേറ്റു ചികിത്സയിലായിരുന്ന മത്സ്യ വില്‍പ്പനക്കാരി മരിച്ചു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ സമീപത്തെ പരേതനായ കൊന്തന്റെ ഭാര്യ പാറു (70) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 14നാണ് പാറുവിന് കടന്നല്‍ കുത്തേറ്റത്. കളനാട് ഭാഗങ്ങളിലെ വീടുകളില്‍ മത്സ്യ വില്‍പ്പന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന പാറുവിനെ മൂന്നു മാസം മുമ്പാണ് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. മക്കള്‍ : ശ്രീമതി, സരോജിനി, സതീശന്‍ (മൂവരും മത്സ്യത്തൊഴിലാളികള്‍).

RANDOM NEWS

റെയില്‍ പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ തീവണ്ടി തട്ടി വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ മരിച്ചു

ബേക്കല്‍ : റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു. ചിത്താരി ഇലക്ട്രിക്കല്‍ സെഷന്‍ …