കാഞ്ഞങ്ങാട് : കടന്നല് കുത്തേറ്റ് വയോധിക മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് സ്വദേശിനി ഖദീജ (70) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. മെട്ടമ്മല്‍ വയലോടി കടവിലെ പറമ്പില്‍ നിന്നും പച്ചക്കറി ശേഖരിക്കുവാനും വളമിടുന്നതിനുമായി എത്തിയതായിരുന്നു ഖദീജയും മകളും മരുമക്കളും. പൊടുന്നനെയാണ് കടന്നല്‍ക്കൂട്ടം ഇളകിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്കും കുത്തേറ്റിരുന്നു. പെട്ടെന്നുള്ള കടന്നല് ആക്രമണത്തില്‍ നിന്ന് ഖദീജയ്ക്ക് ഒഴിഞ്ഞുു മാറാന്‍ സാധിച്ചില്ല. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരേതരായ മുഹമ്മദ്കുഞ്ഞി -നഫീസ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് പരേതനായ കുഞ്ഞിമൊയ്തീന്‍ ഹാജി. മക്കള്‍ : അഷ്റഫ്, മൈമൂന, സുഹറ, താഹിറ, ബുഷ്റ. മരുമക്കള്‍ : അബൂബക്കര്‍, നാസര്‍, കാസിം, യൂനൂസ്, ഷമീമ.