Monday , April 12 2021
Breaking News

കടലില്‍ കാണാതായ അജ്മലിനായി തിരച്ചില്‍ തുടരുന്നു ; പ്രാര്‍ത്ഥനയോടെ നാട്

കാഞ്ഞങ്ങാട് : കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടട് കടലില്‍ കാണാതായ അജാനൂര്‍ ക്രസന്റ് സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയും വടകര മുക്കിലെ സ്‌കറിയയുടെ മകനുമായ അജ്മലിനെ (14) കണ്ടെത്തുന്നതിനായി നാട്ടുകാരും, കോസ്റ്റല്‍ പോലീസും, ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുന്നു. നൂറുകണക്കിന് യുവാക്കളും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.

ബല്ലാകടപ്പുറം മീനാപ്പീസില്‍ വ്യാഴാഴ്ച സന്ധ്യയോടെയാണ് അജ്മലിനെ കടലില്‍ കാണാതായത്. സുഹൃത്തുക്കളായ മറ്റു അഞ്ചുപേര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അജ്മല്‍ ഒഴുക്കില്‍പ്പെട്ടത്. കാഞ്ഞങ്ങാട് കടപ്പുറം, പുഞ്ചാവി, ഒഴിഞ്ഞ വളപ്പ് ഭാഗങ്ങളിലെ യുവാക്കളടക്കം തുടക്കത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് തൈക്കടപ്പുറം മുതല്‍ അജാനൂര്‍ വരെ തിരച്ചില്‍ വ്യാപിപ്പിച്ചു. മത്സ്യത്തൊഴിലാളികളായ മനോജ് (കൊട്ടന്‍)നന്ദു, മഹേഷ, ലക്ഷ്മണന്‍, സജിത്ത് എന്നില്‍ കടലില്‍ നീന്തിയും വലയെറിഞ്ഞും നാട്ടുകാരും അഗ്നിശമന സേന അസ്‌ക ലൈറ്റ് തെളിച്ച് സഹായം നല്‍കിയും തിരച്ചില്‍ നടത്തുകയാണ്. മത്സ്യവകുപ്പിന്റെ കീഴില്‍ ഗോവയില്‍ നിന്നു കടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ച പത്തുപേരും കടലില്‍ സഹായത്തിനുണ്ട്.

RANDOM NEWS

സംസ്ഥാനത്ത് 5692 പേര്‍ക്ക് കോവിഡ് ; 2474 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : കേരളത്തില്‍ തിങ്കളാഴ്ച (ഏപ്രില്‍ 12ന്) 5692 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, …