Saturday , September 25 2021
Breaking News

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അതീവ ജാഗ്രത; പ്രതിരോധ കുത്തിവെപ്പിന് ഊര്‍ജിത നടപടി

കാസര്‍കോട് : ജില്ലയില്‍ രോഗികളുടെ എണ്ണം കൂടിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം ശക്തിപ്പെടുത്താനും 60 വയസ്സ് കഴിഞ്ഞവര്‍, കിടപ്പ് രോഗികള്‍, ഗുരുതര രോഗം ബാധിച്ചവര്‍, ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ തുടങ്ങിയ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് പരിഗണന നല്‍കി വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ജില്ലാ തല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ജാഗ്രത കൈവെടിയരുതെന്ന് യോഗം അഭ്യര്‍ഥിച്ചു. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു.
കോവിഡ് ബാധിതരുടെ സമ്പര്‍ക്കവിവരം തയ്യാറാക്കാന്‍ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും. അധ്യാപകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. ജില്ലയില്‍ മികച്ച നിലയിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. പക്ഷപാതം കാട്ടാതെ കാര്യക്ഷമമായി വാക്‌സിന്‍ വിതരണം പൂര്‍ത്തീകരിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആവശ്യമായ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും ലാബ് ടെക്‌നീഷ്യന്‍മാരെയും നിയമിക്കും. ഡാറ്റ എന്‍ട്രിക്കായി ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവും ഉപയോഗപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
ക്വാറന്റീന്‍ ലംഘനങ്ങള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. രോഗസ്ഥിരീകരണ നിരക്ക് കുറച്ച് കൊണ്ടു വരാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. സര്‍ക്കാര്‍ പരിപാടികള്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടമുണ്ടാകുന്ന ഉദ്ഘാടനം, ആഘോഷങ്ങള്‍ ഒന്നും അനുവദനീയമല്ലെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടെ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കും. ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള വ്യാപാര കേന്ദ്രങ്ങള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ജാഗ്രത വേണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, എ.ഡി.എം എ.കെ. രമേന്ദ്രന്‍, ഡി.എം.ഒ (ആരോഗ്യം) ഡോ. കെ.ആര്‍. രാജന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.വി. രാമദാസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ. സുധാകരന്‍, കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

RANDOM NEWS

ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.