Monday , June 27 2022
Breaking News

കപ്പലോളം കരുത്തന്‍ ബജാജ് വി

ഇരുമ്പും ഉരുക്കും സ്റ്റീലുമൊക്കെ ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് വാഹനങ്ങള്‍. ഈ വസ്തുക്കള്‍ക്ക് ജീവനില്ളെങ്കിലും ഇവ കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന ഓരോ വാഹനങ്ങള്‍ക്കും അതുണ്ടെന്ന് വിശ്വസിക്കാനാണ് വാഹന പ്രേമികള്‍ക്കിഷ്ടം.

ഈയടുത്ത് ബജാജ് നവീനമായൊരു ബൈക്ക് പുറത്തിറക്കി. എന്‍ജിന്‍, സ്റ്റൈല്‍, വലുപ്പം നിറം തുടങ്ങി നാം ആകര്‍ഷകമെന്ന് കരുതുന്ന ഒന്നുമായിരുന്നില്ല ഈ ബൈക്കിന്‍െറ പ്രത്യേകത. ബൈക്കിന്‍െറ നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുവിനൊരു സവിശേഷത ഉണ്ടെന്നാണ് ബജാജ് പറഞ്ഞത്. വാഹന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം നടത്താറുള്ള വ്യത്യസ്തമായൊരു കാമ്പയിനും ഇതിലൂടെ കമ്പനി അവതരിപ്പിച്ചു.
അല്‍പ്പം ചരിത്രം
വര്‍ഷം കുറേ പിന്നിലേക്ക് പോയി 1961 ലത്തൊം. ആ വര്‍ഷമാണ് ഇന്ത്യന്‍ സൈന്യം അതിന്‍െറ ആദ്യ വിമാനവാഹിനി കപ്പലായ വിക്രാന്ത് സ്വന്തമാക്കുന്നത്. എല്ലാ രാജ്യങ്ങളുടേയും കടല്‍ യുദ്ധങ്ങളിലെ താരങ്ങളാണ് വിമാന വാഹിനികള്‍. കടലില്‍ മാത്രമല്ല കരയിലും വേഗത്തിലത്തെി പ്രഹരമേല്‍പ്പിക്കാന്‍ ഇതില്‍ നിന്ന് പറന്നുയരുന്ന യുദ്ധ വിമാനങ്ങള്‍ക്കാകും. വിക്രാന്ത് നീണ്ടകാലം സൈന്യത്തോടൊപ്പം പ്രവര്‍ത്തിച്ചു. യുദ്ധങ്ങളില്‍ പങ്കെടുത്തു. 1997ല്‍ കപ്പലിനെ ഡീ കമ്മിഷന്‍ ചെയ്യാന്‍ തീരുമാനിച്ചു. അന്ന് ഐതിഹാസിക മാനങ്ങളുള്ള ഈ വിമാനവാഹിനിയെ ബജാജ് ഏറ്റെടുത്തു. എന്തിനാണതെന്ന് അന്ന് എതിരാളികള്‍ക്കൊന്നും മനസിലായില്ല. എന്നാലിപ്പോള്‍ കമ്പനി തന്നെ പറഞ്ഞിരിക്കുന്നു. വിക്രാന്തിനെ ഉരുക്കിയൊരുക്കി ഞങ്ങളൊരു ബൈക്ക് നിര്‍മ്മിക്കുകയായിരുന്നെന്ന്.
ബജാജ് വി
വി എന്നാല്‍ വിക്രാന്ത് എന്ന് തന്നെയാണ് അര്‍ഥം. മുഴുവന്‍ പേര് വി 15. കപ്പലുരുക്കിയാണ് ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞാല്‍ വി മുഴുവനും വിക്രാന്ത് ആണെന്ന് കരുതരുത്. ടാങ്ക് മാത്രമാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചത്. കുറേ നാളുകള്‍ക്ക് മുമ്പാണ് അവെഞ്ചര്‍ എന്ന ക്രൂയ്സര്‍ ബൈക്കിന്‍െറ 150 സി.സി വകഭേദം ബജാജ് അവതരിപ്പിച്ചത്. വി 15ഉം 150 സി.സി വിഭാഗത്തില്‍പെടുന്ന ബൈക്കാണ്. ഇതൊരു ക്രൂസര്‍ എന്നതിനേക്കാള്‍ കഫേറേസര്‍ മോഡലാണ്. താഴ്ന്ന സീറ്റിങ്ങ് പൊസിഷനാണ് പ്രത്യേകത. 780 എം.എം ഉയരമാണ് സീറ്റിനുള്ളത്. 18 ഇഞ്ച് ടയര്‍ മുന്നിലും 16ഇഞ്ച് പിന്നിലുമായി നല്‍കിയിട്ടുണ്ട്. ഡിസ്കവറിനേക്കാള്‍ 10mm കൂടിയ വീല്‍ബേസാണ്. ഒക്കെ ചേരുമ്പോള്‍ അല്‍പ്പം പതിഞ്ഞ രൂപമാണ്. എന്‍ജിന്‍ വിശേഷങ്ങളിലേക്ക് വന്നാല്‍ എയര്‍കൂള്‍ഡ് DTSi 150cc ഇരട്ട വാല്‍വ് നാല് സ്ട്രോക്ക് എന്നതാണ് പ്രത്യേകത. 11.8 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും.
നല്ളൊരു സ്റ്റൈലന്‍ ബൈക്കാണ് വി. ആകര്‍ഷകമായ ബോഡി ഗ്രാഫിക്സുകള്‍ ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1000 രൂപ അധികം കൊടുത്താല്‍ പിന്‍ സീറ്റിനൊരു മൂടി ലഭിക്കും. ഇളക്കി മാറ്റാവുന്ന ഇത് പിന്‍ യാത്രക്കാരില്ലാത്തപ്പോള്‍ സീറ്റില്‍ പിടിപ്പിക്കാം. ഇന്‍സ്ട്രുമെന്‍റ് ക്ളസ്ചറും സൈഡ് മിററുകളും മികച്ചത്. ഇന്ധനം റിസര്‍വ് മോഡിലേക്ക് മാറുമ്പോള്‍ തെളിയുന്ന ചുവപ്പ് ലൈറ്റ് ഉപയോഗപ്രദം. ലൈറ്റ് ക്ളച്ചാണ് മറ്റൊരു പ്രത്യേകത. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ചേരുമ്പോള്‍ അനായാസം നഗര നിരത്തുകളില്‍ സഞ്ചരിക്കാം. എല്ലാ ഗിയര്‍ മാറ്റങ്ങളും മുകളിലേക്കാണ്.
240എം.എം പെറ്റല്‍ ഡിസ്ക് ബ്രേക്ക് മുന്നിലും 130എം.എം ഡ്രം ബ്രേക്ക് പിന്നിലും നല്‍കിയിട്ടുണ്ട്. 135 കിലോഗ്രാം ഭാരമുള്ള വിയുടെ ഇന്ധന ടാങ്ക് കപ്പാസിറ്റി 13ലിറ്ററാണ്. 50കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമതയാണ് പ്രതീക്ഷ. ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. വില 62,000. വിലയിലും വലുപ്പത്തിലും എന്‍ജിനിലുമെല്ലാം പുതുമ തേടിയുള്ള വാഹന പരീക്ഷണമാണ് ബജാജ് വി എന്ന മോഡല്‍. എതിരാളികളെ ഒന്നമ്പരപ്പിക്കുക എന്നതിനപ്പുറം മുടക്കുന്ന പണത്തിന് നല്‍കുന്ന മൂല്യവും വി 15നെ ആകര്‍ഷകമാക്കുന്നു.

RANDOM NEWS

പോരാട്ട വഴികളിലെ സമരനായകര്‍ക്ക് ആദരം : സ്വാതന്ത്ര്യ സമര സേനാനികളായ കെ വി നാരായണനെയും കെഎംകെ നമ്പ്യാരെയും ആദരിച്ചു

കാസര്‍കോട് : ഗോവ വിമോചന കാലഘട്ടത്തിലെയും പിന്നിട്ട സമരവീഥികളിലെയും ഉജ്ജ്വലമായ ഏടുകള്‍ കെ വി നാരായണനും കെഎംകെ നമ്പ്യാരും ഓര്‍ത്തെടുക്കുന്നത് …