Friday , June 18 2021
Breaking News

കര്‍ണാടകയില്‍ നിന്നുള്ള എന്‍ ഡി എ നേതാക്കളെത്തി പണമൊഴുക്കി ; മതേതര വിശ്വാസികള്‍ തനിക്കൊപ്പം നിന്നു ; എ കെ എം അഷ്‌റഫ്

കാസര്‍കോട് : മഞ്ചേശ്വരത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വിജയത്തിനായി കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരും എം എല്‍ എ മാരും അടക്കം തമ്പടിച്ച് പണമൊഴുക്കിയതായി മഞ്ചേശ്വരത്ത് വിജയം നേടിയ യു ഡി എഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് ആരോപിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അഷ്‌റഫ്. ന്യുനപക്ഷങ്ങളുടേതടക്കം നിരവധി വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും കയറി 1000 രൂപയും കിറ്റും നല്‍കി. വലിയ രീതിയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും നേതാക്കളും ശ്രമം നടത്തി. എന്നാല്‍ ഇതെല്ലാം മറികടന്ന് ജനാധിപത്യ-മതേതര വിശ്വാസികള്‍ തനിക്കൊപ്പം നില്‍ക്കുകയായിരുന്നുവെന്നും മതേതര വോട്ടുകള്‍ കൊണ്ടാണ് ചെറിയ ഭൂരിപക്ഷത്തില്‍ താന്‍ വിജയിച്ചതെന്നും അഷ്‌റഫ് പറഞ്ഞു. 5000-6000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എന്‍ ഡി എ പണമൊഴുക്കിയതിനാല്‍ ഇതു ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി വിജയിക്കരുതെന്നാണ് എന്‍ ഡി എ നേതാക്കള്‍ പലരേയും കണ്ട് പറഞ്ഞത്. കെ സുരേന്ദ്രന്‍ നോമിനേഷന്‍ കൊടുത്ത ശേഷം തനിക്കെതിരെ അപരനെ നിര്‍ത്താന്‍ അഷ്‌റഫ് എന്ന് പേരുള്ള പലരേയും സമീപിച്ചു. അവരില്‍ പലരും എന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അപരനായി നില്‍ക്കാന്‍ ആരും തയ്യാറായില്ല. കര്‍ണാടക ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വോട്ടുകള്‍ പിടിക്കാനാണ് എന്‍ ഡി എ ശ്രമിച്ചത്. എസ് ഡി പി ഐ യുടെ പിന്തുണയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എന്‍ ഡി എ യെ പരാജയപ്പെടുത്താന്‍ അവര്‍ വോട്ട് നല്‍കിയിട്ടുണ്ടാകുമെന്നായിരുന്നു അഷ്‌റഫിന്റെ മറുപടി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി വി രമേശന്‍ ന്യൂനപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രചരണം നടത്തിയതെന്നും ഇതു ബിജെപിക്ക് ഗുണകരമായെന്നും അഷ്‌റഫ് പറഞ്ഞു.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …