Saturday , September 25 2021
Breaking News

കര്‍ണാടകയുടെ കോവിഡ് നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും നിയന്ത്രണം മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ അതിര്‍ത്തിയില്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും അവശ്യ സേവന മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാസര്‍കോട് നിന്നും സ്ഥിരമായി മംഗലാപുരത്തേക്ക് പോയി വരുന്ന യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കി കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമസഭയില്‍ സബ്മിഷനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 2 മുതലാണ് അതിര്‍ത്തികളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടുള്ളതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

RANDOM NEWS

ജീവനൊടുക്കിയ കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ജീവനൊടുക്കിയ കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ …