കാസര്‍കോട്: കര്‍ണാടക സര്‍ക്കാരിന്റെ കോവിഡ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് ബി എം എസ് കാസര്‍കോട് മേഖല കമ്മിറ്റി അഭിമുഖ്യത്തില്‍ കര്‍ണാടക ആര്.ടി.സി ബസുകളെ കറന്തക്കാടില്‍ വെച്ച് തടഞ്ഞു. ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി. ദിനേശ് അധ്യക്ഷ വഹിച്ചു. നേതാക്കളായ ഹരീഷ്, വിശ്വനാഥ ഷെട്ടി, ബാലകൃഷ്ണന്, ബാബു മോന്, തുടങ്ങിയര്‍ നേതൃത്വം നല്കി. മേഖല സെക്രട്ടറി റിജേഷ് സ്വാഗതം
