Saturday , September 25 2021
Breaking News

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി യെദ്യൂരപ്പ

ബംഗ്‌ളൂരു : കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന സൂചന നല്‍കി ബി എസ് യെദ്യൂരപ്പ. നേതൃമാറ്റ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വരുന്ന ഏത് നിര്‍ദ്ദേശവും അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യെദ്യൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ജുലൈ 26നകം നേതൃമാറ്റ വിഷയത്തില്‍ ബി ജെ പി നേതൃത്വം തീരുമാനമെടുത്തേക്കും.

പാര്‍ട്ടിക്ക് തന്നോട് സ്‌നേഹവായ്പാണ് എന്നാണ് യെദ്യൂരപ്പ അവകാശപ്പെടുന്നത്. 75 വയസ് കഴിഞ്ഞ ആര്‍ക്കും പദവികള്‍ പാര്‍ട്ടി നല്‍കാറില്ല. 79 വയസുവരെ തന്നെ മുഖ്യമന്ത്രി പദത്തില്‍ ഇരുത്തി. 26ന് കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമാണ്. 25ന് ദേശീയ നേതൃത്വത്തില്‍ നിന്ന് എത്തുന്ന നിര്‍ദ്ദേശം പാലിക്കും.-യെദ്യൂരപ്പ പറഞ്ഞു.

RANDOM NEWS

ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്നു എന്ന ആശങ്ക അടിസ്ഥാന രഹിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് …