Saturday , January 29 2022
Breaking News

കര്‍ണാടക സ്വദേശിനിയായ 16കാരി തൂങ്ങിമരിച്ചത് പീഡനത്തില്‍ മനംനൊന്ത് ; ബീഹാര്‍ സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട് : കര്‍ണാടക സ്വദേശിനിയായ പതിനാറുകാരി വാടകവീട്ടില്‍ തൂങ്ങി മരിച്ചത് പീഡനത്തില്‍ മനംനൊന്ത്. സംഭവവുമായി ബന്ധപ്പെട്ട് ബീഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സീതാംപാട്ടിയിലെ ശത്രുജന്‍കുമാറി (22)നെയാണ് ബേക്കല്‍ ഡി വൈ എസ് പി സി കെ സുനില്‍കുമാര്‍, അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അട്ടേങ്ങാനം തട്ടുമ്മലിലെ തേങ്ങ സംസ്‌കരണ ഫാക്ടറിയിലെ ജീവനക്കാരനാണ് ശത്രുജന്‍കുമാര്‍. കര്‍ണാടക തുംകൂര്‍ സ്വദേശിനിയാണ് തൂങ്ങി മരിച്ചത്. ഈ മാസം അഞ്ചിനാണ് സംഭവം. ജോലിക്കെത്തിയ അമ്മയുടെ കൂടെ നാട്ടില്‍ നിന്ന് വന്നതായിരുന്നു പതിനാറുകാരി. മരണത്തില്‍ ആദ്യം പോലീസിനു സംശയമുണ്ടായിരുന്നില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞതോടെയാണ് അന്വേഷണം തുടങ്ങിയത്. പെണ്‍കുട്ടി ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. അമ്മയുടെ ഫോണിലേക്ക് വിളിച്ച് ആരെങ്കിലും പെണ്‍കുട്ടിയോട് സംസാരിക്കാറുണ്ടോയെന്ന് പരിശോധിച്ചപ്പോഴാണ് ശത്രുജന്‍ പതിവായി വിളിക്കാറുണ്ടെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കോവിഡ് വാക്‌സിനെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഫോണ്‍ നമ്പര്‍ ലഭിച്ചത്. ഈ ഫോണിലേക്ക് വിളിച്ചാണ് സൗഹൃദമുണ്ടാക്കി പെണ്‍കുട്ടിയുമായി അടുത്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …