Saturday , January 29 2022
Breaking News

കളക്ടറേറ്റില്‍ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു

കാസര്‍കോട് : ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റില്‍ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു. ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) വി സൂര്യനാരായണന്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി. അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് ഓഫീസര്‍ സുദീപ് ബോസ് സംസാരിച്ചു. യൂത്ത് വളണ്ടിയര്‍ സനൂജ വി സ്വാഗതവും ലതീഷ് എം നന്ദിയും പറഞ്ഞു. നാഷണല്‍ ട്രയിനര്‍ ജോസ് തയ്യില്‍ സ്വാമി വിവേകാനന്ദന്റെ ജീവിതവും പഠിപ്പിച്ച കാര്യങ്ങളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …