Friday , August 6 2021
Breaking News

കാഞ്ഞങ്ങാട്ടെ വസ്ത്രക്കടകളിലെ കവര്‍ച്ച: രണ്ടു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : നഗരത്തിലെ വസ്ത്ര വില്‍പ്പന സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മനു (35), നീലേശ്വരം തൈക്കടപ്പുറത്തെ ഷാനവാസ് (28) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ കെ പി സതീഷും സംഘവും അറസ്റ്റ് ചെയ്തത്. ബസ് സ്റ്റാന്റിനു സമീപത്തെ ഫാല്‍കോ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീക്ക് ജെന്റ്‌സ് സ്ഥാപനം, സമീപത്തെ മര്‍സ ലേഡീസ് വസ്ത്ര സ്ഥാപനം, മെഡിക്കല്‍ ഷോപ്പ് എന്നിവിടങ്ങളിലാമ് കവര്‍ച്ച ശ്രമം നടന്നത്. കോംപ്ലക്‌സിനകത്തെ മൊബൈല്‍ ഫോണ്‍ കടയിലെ സി സി ടി വി ദൃശ്യത്തില്‍ നിന്ന് ലഭിച്ച സൂചന അനുസരിച്ചാണ് പ്രതികളെ പിടികൂടിയത്. മനുവിനെ ബുധനാഴ്ച രാത്രി മാവുങ്കാലില്‍ വെച്ചും ഷാനവാസിനെ വ്യാഴാഴ്ച രാവിലെ തൈക്കടപ്പുറത്തുവെച്ചുമാണ് അറസ്റ്റ് ചെയ്തത്. മനുവിന് വടകരയിലെ ഒരു കവര്‍ച്ചാ കേസുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കടകള്‍ കുത്തിത്തുറന്നത്.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …