Saturday , January 29 2022
Breaking News

കാഞ്ഞങ്ങാട്ട് എം ഡി എം എ മയക്കുമരുന്നുമായി നാലുപേര്‍ അറസ്റ്റില്‍ ; തോക്കും പണവും കണ്ടെടുത്തു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് എം ഡി എം എ മയക്കുമരുന്നുമായി നാലുപേര്‍ അറസ്റ്റില്‍. പണവും തോക്കും കണ്ടെടുത്തു. ആറങ്ങാടിയിലെ ഷാഫി (35) മീനാപ്പീസിലെ മുഹമ്മദ് ആബിദ് (26), വടകരമുക്കിലെ ആഷിക് (28), ആവിക്കരയിലെ ആഷിക് മുഹമ്മദ് (26) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഷാഫിയുടെ വീട്ടില്‍വെച്ചാണ് ഷാഫിക്ക് പുറമെ ആബിദ്, ആഷിക് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. 28.48 ഗ്രാം എം ഡി എം എ മയക്കുമരുന്ന് ഇവിടെ നിന്ന് പിടികൂടി. തോക്ക്, 45,000 രൂപ, തൂക്കുന്ന യന്ത്രം തുടങ്ങിയവയും കണ്ടെടുത്തു. ആവിക്കരയിലെ വീട്ടില്‍ നിന്നാണ് മുഹമ്മദ് ആഷികിനെ പിടികൂടിയത്. ഇവിടെ നിന്ന് 21.48 ഗ്രാം എം ഡി എം എ മയക്കുമരുന്ന് പിടികൂടി. ഡി വൈ എസ് പി ക്ക് പുറമെ

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …