Monday , April 12 2021
Breaking News

കാഞ്ഞങ്ങാട്ട് പട്ടാപകല്‍ വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണ്ണവും 27000 രൂപയും കവര്‍ന്നു

കാഞ്ഞങ്ങാട് : വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്ത് വീട് കുത്തിത്തുറന്ന് പതിനാലേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണവും 27000 രൂപയും കവര്‍ന്നു. കാഞ്ഞങ്ങാട് ആവിക്കര ഗാര്‍ഡന്‍ വളപ്പിലെ ടി എം ഹസന്‍ കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച. ബുധനാഴ്ച ഉച്ചയോടെ ഹസന്‍കുഞ്ഞിയും കുടുംബവും വീട് പൂട്ടി മാതാവിന്റെ ചികിത്സയ്ക്കായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പോയിരുന്നു. രാത്രി എട്ടരയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിഞ്ഞത്. ഇരുനില വീടിന്റെ മുകല്‍ ഭാഗത്തുള്ള ജലസംഭരണിയോട് ചേര്‍ന്നുള്ള വാതില്‍ പൊളിച്ചാണ് കവര്‍ച്ചക്കാര്‍ അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവുമാണ് കവര്‍ച്ച ചെയ്തത്. ഒരു വള വീട്ടിനുള്ളില്‍ വീണ നിലയിലും കണ്ടെത്തി.

RANDOM NEWS

നോമ്പുതുറ, ഇഫ്താര്‍: ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട് : 2020 ജനുവരി 1 മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന നിശ്ചിത ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ റംസാന്‍ നോമ്പുതുറ, …