Monday , April 12 2021
Breaking News

കാഞ്ഞങ്ങാട്ട് ഹോട്ടലില്‍ തീപിടുത്തം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലില്‍ തീപിടുത്തം. കോട്ടച്ചേരിയിലെ റോയല്‍ ഫാമിലി റസ്റ്റോറന്റിലാണ് തിപിടുത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിച്ചത്. ഇതോടെ റസ്റ്റോറന്റിനുള്ളില്‍ പുക നിറഞ്ഞു. പുകമൂലമുള്ള വീര്‍പ്പുമുട്ടലും പ്ലാസ്റ്റിക് കത്തിയെരിയുന്ന മണവും കാരണം ജീവനക്കാര്‍ അടക്കം എല്ലാവരും പുറത്തേക്കിറങ്ങി. ഇതിനിടെ വൈദ്യുത ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഉടന്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി അകത്ത് സിലിങ്ങിനുള്ളില്‍ നിന്നു പുകവരുന്നത് പരിശോധിച്ചപ്പോഴാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം എ സി മുഴുവന്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. സീനിയര്‍ ഫയര്‍ ആന്റ് റിസ്‌ക്യൂ ഓഫീസര്‍ മനോഹരന്‍, ഫയര്‍ ആന്റ് റിസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ലതീഷ് കയ്യൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

RANDOM NEWS

കേരളത്തിന് നബാര്‍ഡ് ധനസഹായമായി 13,425 കോടി അനുവദിച്ചു

കാസര്‍കോട് : നബാര്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക സഹായം 202021 ല്‍ സംസ്ഥാനത്തിന് ലഭിച്ചു. 13,425 കോടി രൂപ …