Saturday , January 29 2022
Breaking News

കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു.

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അമ്പങ്ങാട് ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം 202122 സി എച്ച് കുഞ്ഞമ്പു എംഎല്‍ എ ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ അധ്യക്ഷനായിരുന്നു. അമ്പങ്ങാട് ക്ഷീരസംഘം പ്രസിഡണ്ട് കെ കുഞ്ഞിരാമന്‍ സ്വാഗതവും ക്ഷീര വികസന ഓഫീസര്‍ വി മനോഹരന്‍ നന്ദിയും പറഞ്ഞു. ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകരെ എംഎല്‍എ ആദരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി ജീജ സി കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അമ്പങ്ങാട് ക്ഷീരസംഘത്തിലെ മികച്ച കര്‍ഷകരെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി എന്നിവര്‍ ആദരിച്ചു . ആതിഥേയ ക്ഷീര സഹകരണ സംഘത്തിനുള്ള അവാര്‍ഡ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത നല്‍കി.
കാഞ്ഞങ്ങാട് ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം അബ്ദുള്‍ റഹിമാന്‍ ബ്ലോക്ക് മെമ്പര്‍ വി ഗീത പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം ടി ശോഭന കാഞ്ഞങ്ങാട് ബിഡിഒ സന്ധ്യാദേവി, ഡിഎഫ്‌ഐ റെജിമ , പി.വി. ഷാജി, പി.എം ബാലന്‍, കുതിരക്കോട് കൃഷ്ണന്‍, വി വി ഗംഗാധരന്‍, ക്ഷീര സംഘം പ്രസിഡണ്ടുമാരായ എം കുഞ്ഞമ്പാടി പി ഭാസ്‌കരന്‍ നായര്‍, ക്ഷീര സംഘം സെക്രട്ടറിമാരായ പി ആര്‍ ബാലകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ കരിച്ചേരി ലത എന്‍ എന്നിവര്‍ സംസാരിച്ചു

202021 സാമ്പത്തിക വര്‍ഷം കാഞ്ഞങ്ങാട് ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകരും സംഘങ്ങളും

ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകന്‍
മൂസ കെ, ബേക്കല്‍ക്കുന്ന്, ബേക്കല്‍ (കരിച്ചേരി ക്ഷീരോല്‍പാദക സഹകരണ സംഘം)

ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷക
മുംതാസ,് താഴത്ത് വളപ്പ്, ഉദുമ പടിഞ്ഞാര്‍ ( ഉദുമ ക്ഷീരോല്‍പാദക സഹകരണ സംഘം)

ഏറ്റവും കൂടുതല്‍ പാലളന്ന യുവകര്‍ഷകന്‍
ലിജോ ജോസഫ് കൈതക്കുളം,( പെരിയ ക്ഷീരോല്‍പാദക സഹകരണ സംഘം)

ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച അപ്‌ക്കോസ് ക്ഷീര സംഘം
ഉദുമ ക്ഷീരോല്‍പാദക സഹകരണ സംഘം

ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച് പരമ്പരാഗത ക്ഷീര സംഘം
കാഞ്ഞങ്ങാട് പാല്‍ വിതരണ സഹകരണ സംഘം

അമ്പങ്ങാട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ മികച്ച ക്ഷീര കര്‍ഷകര്‍

ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകന്‍ബാലന്‍ വി കോളി പോക്ക് ഹൗസ്, തച്ചങ്ങാട്

ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകപാര്‍വ്വതി എ. ,പൊങ്ങച്ചം വീട് അരവത്ത

ഗുണമേന്‍മയുള്ള പാലളന്ന കര്‍ഷകപ്രേമ പി ,കൃഷ്ണനിവാസ് അമ്പങ്ങാട്

ആദ്യകാല കര്‍ഷകന്‍കെ അപ്പക്കുഞ്ഞി, കുന്നത്ത് ഹൗസ് കീക്കാനം

മുടങ്ങാതെ പാല്‍ നല്‍കിയ കര്‍ഷകന്‍രാമകൃഷ്ണന്‍ വി. തോക്കാനത്ത് തോക്കാനം

ആതിഥേയ ക്ഷീര സംഘത്തിനുള്ള അവാര്‍ഡ്അമ്പങ്ങാട് ക്ഷീരോല്‍പാദക സഹകരണ സംഘം

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …