Friday , August 6 2021
Breaking News

കാണാതായ യുവാവ് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

ബദിയഡുക്ക : കാണാതായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ആറാട്ടുകടവ് പൂക്കായയിലെ കൃഷ്ണ-രേവതി ദമ്പതികളുടെ മകന്‍ സുനിലി (22)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ സുനിലിനെ ഈ മാസം 9 മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നും അല്‍പം അകലെയുള്ള വിജനമായ സ്ഥലത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സുനിലിനെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബദിയഡുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍ : അനില്‍, നവീന്‍.

RANDOM NEWS

ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

പെരിയ : വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കാട്ടുകുക്കെ മായിലക്കാനത്തെ അണ്ണപ്പ നായകിന്റെയും ലക്ഷ്മിയുടെയും …