Saturday , October 16 2021
Breaking News

കാന്തപുരത്തിന് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു.

ദുബൈ : ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ജാമിഅഃ മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ യു എ ഇ ഭരണകൂടം ഗോള്‍ഡ്‌സണ്‍ വിസ നല്‍കി ആദരിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. യു എ ഇയും ജാമിഅഃ മര്‍കസും തമ്മില്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ മുന്‍ നിര്‍ത്തിയാണ് ആദരം. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി, ജാമിഅഃ മര്‍കസ് ചാന്‍സലര്‍, മികച്ച സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള പ്രഭാഷണ കഴിവ് എന്നീ നിലകളില്‍ അറബ് മേഖലയിലും അന്താരാഷ്ട്ര വേദികളിലും കാന്തപുരത്തിന് നിര്‍ണായക സ്വാധീനം ഉണ്ട്. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആള്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആള്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആള്‍ നഹ്‌യാന്‍ എന്നിവരോട് നന്ദിയും സന്തോഷവും പങ്കുവെച്ചു.

RANDOM NEWS

കുട്ടികള്‍ക്ക് കോവാക്‌സിന്‍ കുത്തിവെക്കാം ; വിദഗ്ധ സമിതി

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ കുത്തിവെക്കാമെന്ന് ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്ട് …