Sunday , November 28 2021
Breaking News

റെയില്‍ പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ തീവണ്ടി തട്ടി വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ മരിച്ചു

ബേക്കല്‍ : റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു. ചിത്താരി ഇലക്ട്രിക്കല്‍ സെഷന്‍ ഓഫീസിലെ മീറ്റര്‍ റീഡര്‍ പെരിയ കായക്കുളത്തെ ശശിധരന്‍-ഇന്ദിര ദമ്പതികളുടെ മകന്‍ ശരണ്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ബേക്കല്‍ ചേറ്റുകുണ്ടിലാണ് സംഭവം. ജോലിയുടെ ഭാഗമായി ചേറ്റുകുണ്ടിലെത്തിയ ശരണ്‍ റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിനിടെ തീവണ്ടി തട്ടുകയായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചു
അധ്യാപകനായ ശരത് ഏക സഹോദരനാണ്..

RANDOM NEWS

കാസര്‍കോട് ജില്ലാ ജയിലിന് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണം: ജില്ലാ വികസന സമിതിയോഗം

കാസര്‍കോട് : കാസര്‍കോട് ജില്ലാ ജയിലിന് ഉദുമ സ്പിന്നിങ്ങ് മില്ലിനോടു ചേര്‍ന്ന കെ.എസ്.ഐ.ഡി.സിയുടെ കൈവശം ഉള്ള 13 ഏക്കറില്‍ നിന്ന് …