Monday , June 27 2022
Breaking News

കാര്‍വാര്‍ അയ്യങ്കോളയില്‍ വാഹനാപകടം; മഞ്ചേശ്വരം സ്വദേശി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

ഞ്ചേശ്വരം: മഞ്ചേശ്വരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തിനിലിടിച്ച് മഞ്ചേശ്വരം പാവൂര്‍ സ്വദേശി മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം. മഞ്ചേശ്വരം പാവൂരിലെ അന്‍സാര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉപ്പല്‍ ഫത്വാടി സ്വദേശി ഷെരീഫ്, പാവൂര്‍ സ്വദേശി മുഹമ്മദ് ഇസാഖ് ഷാനു എന്നിവരെ ഗോവയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം. മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് സൂചന. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

RANDOM NEWS

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് …