Sunday , November 28 2021
Breaking News

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും, പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 3 കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നടപടി ഉണ്ടാകും. സമരം അവസാനിപ്പിക്കണമെന്ന് കര്‍ഷകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. ഒരു കര്‍ഷകനും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി ഗുരുനാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

കര്‍ഷകരുടെ സ്ഥിതി ഇനിയും മെച്ചപ്പെടണം. രാജ്യത്തെ കര്‍ഷകരുടെ വേദന താന്‍ മനസ്സിലാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ പ്രയത്‌നം നേരില്‍ കണ്ട ആളാണ് താന്‍. തലമുറ കഴിയുന്തോറും കര്‍ഷകരുടെ ഭൂവിസ്തൃതി കുറഞ്ഞുവരുന്നു. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്തു. നിയമം കര്‍ഷകരെ സഹായിക്കാന്‍ ആണ്. ചെറുകിട കര്‍ഷകരെ ശക്തമാക്കാനാണ് കാര്‍ഷിക നിയമങ്ങള്‍. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് നിയമങ്ങള്‍ കൊണ്ടു വന്നത്. പുതിയ നിയമങ്ങളില്‍ ചില കര്‍ഷകര്‍ അസ്വസ്ഥരാണ്. നിയമങ്ങള്‍ കൊണ്ടു വന്നത് ആത്മാര്‍ത്ഥതയോടെ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ അഭിവൃദ്ധിക്ക് പ്രാധാന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ലക്ഷം കോടി രൂപ വിള നാശത്തിന് അനുവദിച്ചു. പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം അവര്‍ക്ക് കിട്ടുന്നു. പ്രാദേശിക ചന്തകള്‍ ശാക്തീകരിച്ചു. കര്‍ത്താപ്പൂര്‍ ഇടനാഴി തുറന്നത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കര്‍ഷകര്‍ക്ക് ഇപ്പോള്‍ മികച്ച താങ്ങുവില കിട്ടുന്നു. ബജറ്റ് വിഹിതം അഞ്ചിരട്ടി കൂട്ടിയും സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നിന്നതായി പ്രധാനമന്ത്രി പറഞ്ഞു.

RANDOM NEWS

പോരാട്ടത്തിനൊടുവില്‍ അമ്മയ്ക്ക് നീതി : കുഞ്ഞിനെ അനുപയ്ക്ക് കിട്ടി

തിരുവനന്തപുരം: നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ അനുപമയ്ക്ക് കുഞ്ഞിനെ കിട്ടി. കോടതിയുടെ സാന്നിദ്ധ്യത്തില്‍ ഏഡന്‍ അനു അജിത്തിനെ അമ്മ ഏറ്റുവാങ്ങി. ഡോക്ടറെ ചേംബറിലേക്ക് …