Monday , May 16 2022
Breaking News

കാര്‍ നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളില്‍ തട്ടിയ ശേഷം മരത്തിലിടിച്ചു; യുവാവ് മരിച്ചു

ബദിയഡുക്ക : കാര്‍ നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളില്‍ തട്ടിയ ശേഷം മരത്തിലിടിച്ച് യുവാവ് മരിച്ചു. കുമ്പഡാജെ ഏത്തടുക്കയിലെ ഉറുമ്പോടിയില്‍ സുന്ദരനായക്-ഗീത ദമ്പതികളുടെ മകന്‍ സന്തോഷ് നായക് (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വിട്‌ല ജലധാരി ക്ഷേത്രത്തിന് സമീപം കാശിമഠം വളവിലാണ് അപകടം. രാവിലെ എട്ടുമണിയോടെ സന്തോഷ് ഏത്തടുക്കയില്‍ നിന്ന് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോയതായിരുന്നു. രാത്രി തിരികെ വരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലും സ്‌കൂട്ടറിലും തട്ടിയ ശേഷം മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. സന്തോഷ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ വിട്‌ലയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിവാഹിതനാണ് സന്തോഷ്. സഹോദരങ്ങള്‍ : ശിവപ്രസാദ്, ജഗദീഷ്, സദാശിവ, ദുര്‍ഗാപ്രസാദ്, ശ്രീദേവി.

RANDOM NEWS

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് …