Monday , May 16 2022
Breaking News

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐ ടി ഐ വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട് : കാറപകടത്തില്‍ പരിക്കേറ്റ് മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഐ ടി ഐ വിദ്യാര്‍ത്ഥി മരിച്ചു. പുല്ലൂര്‍ വിഷ്ണുമംഗലത്തെ രാജന്‍-സുനിത ദമ്പതികളുടെ മകന്‍ അഖില്‍രാജ് (19) ആണ് മരിച്ചത്. പുല്ലൂര്‍ ഐ ടി ഐ വിദ്യാര്‍ത്ഥിയാണ്. ഇക്കഴിഞ്ഞ 16നാണ് കാഞ്ഞങ്ങാട് ജില്ലാശുപത്രി പരിസരത്ത് അഖിലും കൂട്ടുകാരും സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ലണ്ടനിലേക്ക് യാത്രതിരിക്കുന്ന സുഹൃത്തിന് വിമാനത്താവളത്തിലേക്ക് പോകാന്‍ കാറില്‍ പെട്രോള്‍ നിറക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ കൂട്ടുകാര്‍ സുഖം പ്രാപിച്ച് വരുന്നു. എസ് എപ് ഐ പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയിംഗം, ബാലസംഘം വില്ലേജ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഏകസഹോദരി സ്‌നേഹ.

RANDOM NEWS

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് …