Saturday , January 29 2022
Breaking News

കാറിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്ന മൂന്നു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്നു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പി വി ഹരീഷ് (22), കാഞ്ഞങ്ങാട് സൗത്തിലെ ഉബൈസ് അബ്ദുല്‍അസീസ് (20), ചെറുവത്തൂരിലെ ഇജാസ് ഇബ്രാഹിം (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊവ്വല്‍ പള്ളിക്കു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് അകത്തിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്നു ഇവരെന്ന്‌പോലീസ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ ദുര്‍ഗ്ഗ സ്‌കൂളിന് സമീപത്തെ വിജയരാജി (19)നെയും പോലീസ് അറസ്റ്റ് ചെയ്തു. ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന് സമീപത്ത് ഇരുന്ന് കഞ്ചാവ് വലിക്കുകയായിരുന്നു ഇയാള്‍.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …