Saturday , October 16 2021
Breaking News

കാറും ടെമ്പോയും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം

കാസര്‍കോട് : മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ടെമ്പോയും കാറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ മൊഗ്രാലിന് സമീപമാണ് അപകടം. കീഴൂര്‍ കടപ്പുറത്തെ ടെമ്പോ ഡ്രൈവര്‍ ചന്ദ്രന്‍ കുഞ്ഞിക്കണ്ണന്‍ (44), മത്സ്യത്തൊഴിലാളികളായ ഷാജി പത്മനാഭന്‍ (36), പ്രകാശന്‍ കൃഷ്ണന്‍ (55), ഗണേഷന്‍ ബാബു (33), സുനില്‍ കൃഷ്ണന്‍ (42), അനില്‍ സുമതന്‍ (37), രവി സുമതന്‍ (55), ബാബു ജനാര്‍ദ്ദനന്‍ (38), വിജയന്‍ സുമതന്‍ (61), പ്രമോദ് കണ്ണന്‍ (50), വസന്തന്‍ കടവന്‍ കുട്യന്‍ (53), പ്രകാശന്‍ കാസര്‍കോട് (40), പ്രമോദ് ശേഖരന്‍ (33) എന്നിവര്‍ക്കും കാറിലുണ്ടായിരുന്നവര്‍ക്കുമാണ് പരിക്കേറ്റത്. മത്സ്യത്തൊഴിലാളികളെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷാജി പത്മനാഭനെ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. മത്സ്യത്തൊഴിലാളികളേയും കൊണ്ട് മഞ്ചേശ്വരം കടപ്പുറത്തേക്ക് പുറപ്പെട്ട ടെമ്പോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …