Thursday , May 6 2021
Breaking News

കാസര്‍കോട് സ്വദേശിനിയായ 13കാരി ഉള്ളാളിലെ അമ്മാവന്റെ വീട്ടില്‍ ചൂരിദാറിന്റെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : കാസര്‍കോട് സ്വദേശിനിയായ പതിമൂന്നുകാരിയെ ഉള്ളാളിലെ അമ്മാവന്റെ വീട്ടില്‍ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എടനീരിലെ കൃഷ്ണന്ായ്കിന്റെ മകള്‍ മേഘശ്രി (13)യാണ് മരിച്ചത്. മേഘശ്രീ ഉള്ളാല്‍ കൊടേക്കാറിലെ അമ്മാവന്റെ വീട്ടിലായിരുന്നു. മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതിരുന്നതോടെ സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ കുത്തിത്തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഡാന്‍സ് കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാണെന്നാണ് സംശയം. എടനീര്‍ മഠം സ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ത്ഥിനിയാണ് മേഘശ്രി. ഉള്ളാല്‍ പോലീസ് കേസെടുത്തു.

RANDOM NEWS

മാസ്‌ക് കേസ്: ചൊവ്വാഴ്ച 689 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ജില്ലയില്‍ മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന 689 പേര്‍ക്കെതിരെ കൂടി മെയ് …