Saturday , January 29 2022
Breaking News

കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ വേണ്ടെന്ന് വിദഗ്ധസമിതി

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കേണ്ടെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എന്‍.ടി.എ.ജി.ഐ.) വിലയിരുത്തല്‍. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും വെല്ലൂര്‍ ക്രിസ്ത്യന്‍ കോളേജ് പ്രൊഫസറുമായി ഡോ. ജയപ്രകാശ് മൂലിയില്‍ അറിയിച്ചു.

പന്ത്രണ്ടു വയസ്സിനുതാഴെയുള്ള ഒരു കുട്ടിപോലും കോവിഡിനാല്‍ മരിച്ചിട്ടില്ല. അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലിരുന്ന ചില കുട്ടികളില്‍ മരണശേഷം കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ മരണകാരണം കോവിഡായി കണക്കാക്കാനാകില്ല. ഒമിക്രോണ്‍ ഭീതിയില്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. കാരണം, കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വിദേശരാജ്യങ്ങളിലടക്കം പഠനം ആദ്യഘട്ടങ്ങളിലാണ്.

ഇനി കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ ഭാവിയില്‍ തീരുമാനമുണ്ടായാല്‍ത്തന്നെ മറ്റു രോഗങ്ങളുള്ളവരെയാകും ആദ്യഘട്ടത്തില്‍ പരിഗണിക്കുകയെന്നും ഡോ. ജയപ്രകാശ് പറഞ്ഞു. എന്നാല്‍, കേന്ദ്രം ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കുട്ടികളിലെ കോവിഡ് കുത്തിവെപ്പില്‍ അടിയന്തര തീരുമാനമുണ്ടാകില്ലെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രതികരിച്ചിരുന്നു. മറ്റുരാജ്യങ്ങളില്‍ കുട്ടികളുടെ വാക്‌സിനേഷന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നില്ല. അത് എന്തുകൊണ്ടെന്ന് പഠിക്കാനും മാണ്ഡവ്യ വിദഗ്ധര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പന്ത്രണ്ടു വയസ്സിനുമുകളിലുള്ള കുട്ടികളില്‍ നിയന്ത്രിത ഉപയോഗത്തിന് കാഡില ഹെല്‍ത്ത് കെയറിന്റെ സൈക്കോവ്ഡി വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വാക്‌സിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉന്നതതല അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. സൈക്കോവ്ഡിയ്ക്കു പുറമേ കുട്ടികളില്‍ ഉപയോഗിക്കുന്ന നാലു വാക്‌സിനുകള്‍കൂടി അന്തിമഘട്ട പരീക്ഷണത്തിലാണ്.

218 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാവുന്ന ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, 217 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കായുള്ള നാനോപാര്‍ട്ടിക്കിള്‍ (ദ്രവ കോവോവാക്‌സിന്‍), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ എ.ഡി. 26കോവ്.2എസ്, 518 വയസ്സിനിടയിലുള്ള ബയോളജിക്കല്‍ ഇയുടെ ആര്‍.ബി.ഡി. തുടങ്ങി വാക്‌സിനുകള്‍ 23 ഘട്ട പരീക്ഷണത്തിലാണ്.

RANDOM NEWS

പിണറായി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബിജെപി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും : എം.ടി. രമേശ്

കാസര്‍കോട്‌ : കേരളത്തെ രണ്ടായി വിഭജിക്കുന്ന പിണറായി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ. റെയിലിനെതിരെ എല്ലാ ജനവിഭാഗങ്ങളെയും അണി നിരത്തി കൊണ്ട് …