Saturday , January 29 2022
Breaking News

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഗൗരവത്തോടെ കാണണം

കാസര്‍കോട് : കുടുംബ ബന്ധങ്ങളുടെ ശൈഥില്യങ്ങളുടെ ഫലമായി കുട്ടികള്‍ക്കുനേരെ അനുദിനം വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് എല്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാതല ശിശു ദിനാഘോഷത്തില്‍ ശിശുദിനസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. എല്ലാ ദിവസവും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇത് സാംസ്‌കാരിക അപചയമാണ്. ദമ്പതികള്‍ നിസ്സാര കാര്യങ്ങളുടെ പേരില്‍ വിവാഹമോചിതരാകുമ്പോള്‍ അവരുടെ കുട്ടികള്‍ മാനസികമായി തകര്‍ന്നു പോകുന്നു എന്നത് തിരിച്ചറിയാതെ പോവുകയാണ്. പുതിയ സാമൂഹിക സാഹചര്യത്തില്‍ കുട്ടികളെ കേന്ദ്രബിന്ദുവാക്കിയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. കുട്ടികളുടെ സര്‍ഗ്ഗശേഷി വളര്‍ത്തിക്കൊണ്ടുവരുന്നതിനും ഇതിന് നടപടികള്‍ അനിവാര്യമാണ്. നമ്മുടെ കുട്ടികള്‍ ഭാവി പൗരന്മാരാണ്. വരും തലമുറയുടെ വിവിധ മേഖലകളിലുള്ള കഴിവ് തിരിച്ചറിഞ്ഞ പ്രോത്സാഹിപ്പിക്കുന്നതിന് നടപടിയുണ്ടാകുമെന്നും എന്നും ണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …