Monday , May 16 2022
Breaking News

കുതിച്ചുകയറി കോവിഡ് കേസുകള്‍ ; കര്‍ശന നടപടികളിലേക്ക് കടന്നേക്കും

കാസര്‍കോട് : കോവിഡ് അടിയന്തര സാഹചര്യത്തെ നേരിടാന്‍ സി എഫ് എല്‍ ടി സികളും ഡിസിസികളും തുടങ്ങാന്‍ ജില്ലാതല ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ യോഗത്തില്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുന്‍കൈയ്യെടുത്ത് വിളിച്ച യോഗത്തില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മുന്‍സിപ്പല്‍ ചെര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ദ്രുതകര്‍മ സേനാ വിഭാഗത്തെ ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് വാര്‍ഡ്തല ജാഗ്രത സമിതികള്‍ ഈ മാസം 31നുള്ളില്‍ പുനസംഘടിപ്പിക്കും. കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നത് വേഗത്തിലാക്കാന്‍ ലാബ് ടെക്‌നീഷ്യന്‍ ടാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ നിയമിക്കാന്‍ തീരുമാനിച്ചു.

ജില്ലയില്‍ ഒഴിവുള്ള ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും തസ്തികകള്‍ നികത്താന്‍ ഡി എം ഒയ്ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ഇന്നലെ മാത്രം 1728 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ തകരാറുണ്ടായിരുന്നു. അതിനാല്‍ എല്ലാ കേസുകളും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. ആ കേസുകള്‍ ഉള്‍പ്പെടുത്തിയതിനാലാണ് ഇന്നലത്തെ കേസുകള്‍ ഉയര്‍ന്നതെന്ന് സൂചനയുണ്ട്.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …