Saturday , October 16 2021
Breaking News

കുറ്റിക്കല്‍ സബ്‌സ്റ്റേഷന്‍: വൈദ്യുതി ബോര്‍ഡ് ഒന്നരയേക്കര്‍ പാട്ടത്തിനെടുക്കും

കുണ്ടംകുഴി : കുറ്റിക്കോല്‍ 110 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മ്മിക്കാനായി സര്‍ക്കാരില്‍ നിന്ന് ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. 35 വര്‍ഷത്തെ പാട്ടത്തിനായി കരാര്‍ പ്രകാരം 9,01,740 രൂപ സര്‍ക്കാരിലേക്ക് അടയ്ക്കാനും നിര്‍മ്മാണ പ്രവൃത്തികള്‍ ഒക്ടോബര്‍ 15 മുതല്‍ തുടങ്ങാനുമാണ് തീരുമാനിച്ചത്.

കുണ്ടംകുഴി വേലക്കുന്ന് വലിയപ്പാറയിലാണ് ഒന്നര ഏക്കര്‍ സ്ഥലം പുതിയ സബ് സ്റ്റേഷന്‍ തുടങ്ങുന്നത്. ബേഡഡുക്ക, കുറ്റിക്കോല്‍, കള്ളാര്‍, പനത്തടി, പള്ളിക്കര, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളിലുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

നിലവില്‍ മയിലാട്ടി സബ് സ്റ്റേഷന്‍ നിന്നുള്ള വൈദ്യുതിയാണ് പനത്തടി, കള്ളാര്‍ ഒഴികെയുള്ള പ്രദേശങ്ങളിലേക്ക് എത്തുന്നത്.
മയിലാട്ടിയില്‍ നിന്ന് കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലേക്ക് എത്തുമ്പോള്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. അതിനാല്‍ കാര്‍ഷിക ആവശ്യത്തിനുള്ള മോട്ടര്‍ പമ്പ് ചെയ്യാന്‍ സാധിക്കാത്തത് ഇവിടെങ്ങളില്‍ ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. ഇതിനു പുറമെ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടിവീണാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് പുനസ്ഥാപിക്കുന്നത്. പുതിയ സബ് സ്റ്റേഷന്‍ വരുന്നതോടെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നതിനൊടൊപ്പം വൈദ്യുതി മുടക്കം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്. മന്ത്രിമാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വൈദ്യുതി ബോര്‍ഡിന്റെയും റവന്യു വകുപ്പിന്റെയും ഉന്നതതല യോഗത്തിലാണ് പാട്ടത്തിന് സ്ഥലം നല്‍കാന്‍ തീരുമാനിച്ചത്.തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് യോഗം ഇതു അംഗീകരിക്കുകയായിരുന്നു. പ്രവൃത്തി ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …