Friday , August 6 2021
Breaking News

കുളിമുറിയില്‍ തെന്നിവീണ് വിദ്യാര്‍ത്ഥിനിയുടെ മരണം : നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട് : കുളിമുറിയില്‍ തെന്നിവീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ദിഖിന്റെയും ഖമറുന്നിസയുടെയും മകളുമായ ടി എസ് നഫീസത്ത് ഷംന (20)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കുളിമുറിയില്‍ വെച്ച് തെന്നി വീഴുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷംനയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

RANDOM NEWS

ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

പെരിയ : വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കാട്ടുകുക്കെ മായിലക്കാനത്തെ അണ്ണപ്പ നായകിന്റെയും ലക്ഷ്മിയുടെയും …