Thursday , May 6 2021
Breaking News

കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടിയോളം രൂപ പിടിച്ചെടുത്തു

കണ്ണൂര്‍: കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ കണ്ണൂരും കോഴിക്കോടുമുള്ള വീടുകളില്‍ വിജിലന്‍സ് എസ് പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഏഴുമണി മുതല്‍ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് റെയ്ഡ്. .
ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനം വര്‍ധനവുണ്ടായതാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.2011 മുതല്‍ 2020 വരെയുള്ള കണക്കാണ് വിജിലന്‍സ് പരിശോധിച്ചത്. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

RANDOM NEWS

മാസ്‌ക് കേസ്: ചൊവ്വാഴ്ച 689 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ജില്ലയില്‍ മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന 689 പേര്‍ക്കെതിരെ കൂടി മെയ് …