തൃശൂര്‍/കൊച്ചി : അഭിനയിച്ചിരുന്നില്ല ലളിത, അല്ലെങ്കില്‍ അങ്ങനെ തോന്നിച്ചിരുന്നില്ല. കാമുകിയും സഹോദരിയും അമ്മയുമൊക്കെയായി ജീവിക്കുകയായിരുന്നു അവര്‍. വെള്ളിത്തിരയില്‍ അനായാസ അഭിനയംകൊണ്ട് അരനൂറ്റാണ്ട് മലയാള സിനിമയുടെ അമരത്ത് നിറഞ്ഞു നിന്ന നടി കെ പി എ സി ലളിത (74) അന്തരിച്ചു. കുറുമ്പും സ്നേഹവും സങ്കടവും മലയാളിയെ അനുഭവിപ്പിക്കാന്‍ ഇനി ലളിതയില്ല.
2016 മുതല്‍ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയാണ്. തൃപ്പൂണിത്തുറയില്‍ മകനും നടനും സംവിധായകനുമായ സിദ്ധാര്‍തഥ് ഭരതന്റെ ഫ്ളാറ്റിലായിരുന്നു ചൊവ്വാഴ്ച രാത്രി 10.45 ന് അന്ത്യം. കരള്‍ രോഗം കാരണം ദീര്‍ഘനാളായി ചികിത്സിയിലായിരുന്നു.
1969 മുതല്‍ സിനിമയില്‍ സജീവമായ ലളിത 2 വര്‍ഷത്തിനിടെ വിവിധ ഭാഷകളില്‍ അഞ്ഞൂറില്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. അമരത്തിലെയും ശാന്തത്തിലെയും അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
സംവിധായക പ്രതിഭ പരേതനായ ഭരതന്റെ ഭാര്യയാണ്. ഇടയാറന്മുള കല്ലൂര്‍ കുടുംബാംഗം, കായംകുറം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളാണ്. മഹ8ശ്വേരിയമ്മ എന്നായിരുന്നു പേര8്. അച്ഛന് പിന്നീട് ലളിത എന്നാക്കി. പത്താംവയസില്‍ നര്‍ത്തകിയായി കലാരംഗത്തെത്തി. ചങ്ങനാശ്ശേരി ഗീഥയിലൂടെയാണ് നാടകരംഗത്തെത്തിയത്. പിന്നീട് കെ പി എ സിയിലൂടെ കരുത്തുറ് കഥാപാത്രങ്ങള്‍ക്ക് ജന്മം നല്കി.
കഥ തുടരും എന്ന പേരില്‍ ആത്മകഥയെഴുതിയിട്ടുണ്ട്. അച്ഛന്റെ വഴിയിലൂടെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടയായ ലളിത ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ചേര്‍ന്നു നിന്നു.
മകള്‍ ശ്രീക്കുട്ടി ഭരതന്. മരുമക്കള്‍. വിനയന് (പൂനൈ), നര്‍ത്തകിയായ സുജിന. മൃതദേഹം ബുധനാഴ്ച എട്ടുമുതല്‍ 11 വരെ തൃപ്പൂണിത്തുറ ലായം അമ്പലത്തിലെ പൊതുദര്‍ശനത്തിനു ശേഷം തൃശൂര്‍ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാലിന് വടക്കാഞ്ചേരിയിലെ തറവാട്ടു വീട്ടുവളപ്പില്‍.