Monday , May 16 2022
Breaking News

കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് എജിയുടെ അനുമതി

കൊച്ചി : കെ.സുധാകരന്‍ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വ. ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് നടപടി. വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടായെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നുമായിരുന്നു കണ്ണൂരിലെ ഒരു പൊതുയോഗത്തില്‍ സുധാകരന്‍.

എന്നാല്‍ തന്റെ വാക്കുകളില്‍ കോടതിയലക്ഷ്യം ഇല്ലെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. തന്നെ ശിക്ഷിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് ആത്മവിശ്വാസമുണ്ട്. തന്റെ വാക്കില്‍ തെറ്റില്ലെന്നും തിരുത്തേണ്ടതില്ലെന്നും അദ്ദഹേം പറഞ്ഞു.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …