Monday , June 27 2022
Breaking News

കേന്ദ്രമന്ത്രി ഹര്‍ദീപ് എസ് പുരി ബഹ്‌റൈന്‍ എണ്ണ വകുപ്പ് മന്ത്രി ഷെയ്ഖ് മുഹമ്മദുമായി ചര്‍ച്ച നടത്തി

മനാമ: കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി, ബഹ്‌റൈന്‍ എണ്ണ വകുപ്പു മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയുമായി വെര്‍ച്വല്‍ മീറ്റിംഗ് നടത്തി. ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ ഇരു രാജ്യങ്ങളുടേയും താല്‍പ്പര്യവും സഹകരണവും ഉറപ്പാക്കി, കൂടുതല്‍ ആഴത്തിലാക്കാനുള്ള വഴികകള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷിബന്ധവും, ചരിത്രപരവും ബഹുമുഖവുമായ ബന്ധങ്ങളെയും കോവിഡ് 19 പാന്‍ഡെമിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും വിവിധ മേഖലകളിലുടനീളമുള്ള തുടര്‍ച്ചയായ ഇടപെടലിനെയും രണ്ട് മന്ത്രിമാരും പ്രശംസിച്ചു.

പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ മികച്ച ഉഭയകക്ഷി സഹകരണം ചൂണ്ടിക്കാട്ടിയ മന്ത്രി പുരി, ഇന്ത്യയില്‍ കോവിഡ് 19 ന്റെ രണ്ടാമത്തെ കടുത്ത തരംഗത്തില്‍ ലിക്വിഡ്‌മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കിയതിന് ബഹ്‌റൈന്‍ രാജ്യത്തിന് നന്ദി പറഞ്ഞു. ബഹ്‌റൈന് കോവിഷീല്‍ഡ് വാക്‌സിനുകള്‍ നല്‍കിയതിന് മന്ത്രി ശൈഖ് മുഹമ്മദ് മന്ത്രി പുരിയോടും നന്ദി പറഞ്ഞു. പരസ്പരം സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഹര്‍ദീപ് എസ് പുരി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയെ ക്ഷണിച്ചു. ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയും മീറ്റിംഗില്‍ പങ്കെടുത്തു.

RANDOM NEWS

പോരാട്ട വഴികളിലെ സമരനായകര്‍ക്ക് ആദരം : സ്വാതന്ത്ര്യ സമര സേനാനികളായ കെ വി നാരായണനെയും കെഎംകെ നമ്പ്യാരെയും ആദരിച്ചു

കാസര്‍കോട് : ഗോവ വിമോചന കാലഘട്ടത്തിലെയും പിന്നിട്ട സമരവീഥികളിലെയും ഉജ്ജ്വലമായ ഏടുകള്‍ കെ വി നാരായണനും കെഎംകെ നമ്പ്യാരും ഓര്‍ത്തെടുക്കുന്നത് …