Saturday , January 29 2022
Breaking News

കേരളത്തില്‍ ഇടത് ജിഹാദി അന്തര്‍ധാര സജീവം : എ.എന്‍. രാധാകൃഷ്ണന്‍

കാസര്‍കോട് : ഇടത് മുന്നണി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രസംഘടനാ പ്രവര്‍ത്തകരെ പോലും അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിന് സാധിക്കാത്തത് ഇടത് മുന്നണിയും ജിഹാദി സംഘടനകള്‍ക്കുമിടയില്‍ അന്തര്‍ധാര സജീവമായതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനകീയ പ്രതിരോധം’ കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തം രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് പോലും നീതി ലഭ്യമാക്കാന്‍ സാധിക്കാത്ത ഒരു പാര്‍ട്ടി നയിക്കുന്ന ഭരണകൂടത്തില്‍ നിന്നും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നത് തന്നെ തെറ്റാണ്. ആലപ്പുഴ ജില്ലയില്‍ പോലീസ് സ്റ്റേഷന്റെ വിളിപ്പാടകലെ ജനനിബിഢമായ പ്രദേശത്തുള്ള വീട്ടില്‍ വെച്ചാണ് ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും ഒരു സാധാരണ ധീവര കുടുംബത്തിന്റെ അത്താണിയുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. അതിക്രൂരമായ രീതിയിലാണ് സ്വന്തം കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് അദ്ദേഹത്തെ ഇല്ലാതാക്കിയത്. കൊലപാതകത്തിന് ഉപയോഗിച്ച വാഹന സഹിതം പ്രതികള്‍
മണിക്കൂറുകള്‍ക്കകം സംസ്ഥാന അതിര്‍ത്തി കടന്നത് പോലീസിന്റെ കണ്ണ് വെട്ടിച്ചാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ ആലപ്പുഴയിലെ പൊതു സമൂഹവും അഭിഭാഷകരും ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. എന്നിട്ടും ദിവസങ്ങള്‍ക്ക് ശേഷമാണ് കൊലപാതകവുമായി ബന്ധപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് സാധിച്ചത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് സിപിഐഎം അക്രമത്തിനെതിരെ രംഗത്ത് വരാറുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അനുബന്ധസംഘടനകളുമാണ് കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ സാമുദായിക സംഘടനകളുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നത് കൊണ്ട് തന്നെ സിപിഐഎമ്മിന്റെ നിലപാടുകള്‍ വെറും പ്രഹസനം മാത്രമാണ്.

അടിക്ക് തിരിച്ചടി എന്നത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയല്ല. ഈ രാജ്യത്തിന്റെ സമഗ്ര വികസനത്തിനായാണ് കോടിക്കണക്കിന് ജനങ്ങള്‍ ബിജെപിയെ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയത്. കോടിക്കണക്കിന് ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ഈ രാജ്യത്തെ നിയമവ്യവസ്ഥയോടും നീതി നിര്‍വഹണ വിഭാഗത്തോടും ബിജെപിക്ക് തികഞ്ഞ ആദരവാനുള്ളതെന്നും ഇതിനെ ദൗര്‍ബല്യമായി കരുതി ബിജെപി പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടാന്‍ ആരും ശ്രമിക്കേണ്ടെന്നും എ.എന്‍. രാധാകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.

ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു.

ബിജെപി ഉത്തരമേഖല പ്രസിഡന്റ് ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി. സുരേഷ് കുമാര്‍ ഷെട്ടി, ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എം. സഞ്ജീവ ഷെട്ടി, പ്രമീള സി. നായിക്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ സവിത ടീച്ചര്‍, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, ബിജെപിയുടെയും വിവിധ മോര്‍ച്ചകളുടെയും ദേശീയ, സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വിജയ് കുമാര്‍ റൈ സ്വാഗതവും എ. വേലായുധന്‍ നന്ദിയും പറഞ്ഞു.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …