Friday , June 18 2021
Breaking News

കേരളത്തില്‍ സ്വര്‍ണ്ണത്തിന്റെ നിറം ചുവപ്പ് : ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ

കാസര്‍കോട് :ലോകത്ത് എവിടെയും സ്വര്‍ണ്ണത്തിന്റെ നിറം മഞ്ഞയാണെങ്കില്‍ കേരളത്തില്‍ സ്വര്‍ണ്ണത്തിന്റെ നിറ ചുവപ്പാണയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ .
കാസര്‍കോട് ജില്ലയിലെ ബിജെപി പ്രവര്‍ത്തകരുടെ എക്കാലത്തെയും സ്വപ്നമായി സ്വന്തമായി യുള്ള ആസ്ഥാനം ശ്യാം പ്രസാദ് മുഖര്‍ജി മന്ദിരം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളന്‍മാരുടെയും ,കൊള്ളക്കാരുടെയും കേന്ദ്രമായി മാറി. സ്വന്തം ഓഫീസില്‍ കള്ളന്‍മാരെ ഒളിപ്പിച്ച് പിടികൂടാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹാസനായി മാറിയിരിക്കുകയാണ് .
കേരളത്തിലെ വികസന കാര്യങ്ങളില്‍ പ്രധാനമന്ത്രി ശ്രദ്ധാലുവാണ്. അന്താരാഷ്ട ചരക്ക് തുറമുഖ കേന്ദ്രമായി മാറാന്‍ പോകുന്ന വീഴിഞ്ഞം പദ്ധതിക്ക് വേണ്ടി 16000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേരളത്തിലെ റെയില്‍വേ വികസനത്തിന് രണ്ട് ലക്ഷം കോടിയും, റോഡ് വികസനത്തിന് 64 ആയിരം കോടിയും കപ്പല്‍ശാലക്ക് 3400 കോടിയും തുടങ്ങി എണ്ണിയാല്‍ തീരാത്ത അത്രയും പദ്ധതികള്‍ക്കാണ് കേന്ദ്രം ഫണ്ട് അനുവദിച്ചിരിക്കുന്നത്.കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് 20 ലക്ഷം ഭക്ഷ്യധാന്യ കിറ്റ് കളാണ് നല്‍കിയത് .കോവിഡ് പ്രവര്‍ത്തനം അവതാളത്തിലാക്കി രോഗികളുടെ വിവരം മറച്ചു വെയ്ക്കുന്ന മുഖ്യമന്ത്രി കേരളത്തില്‍ മാത്രമേ കാണുകയുള്ളുയെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു .

ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഓഫീസ് വെര്‍ച്യുല്‍ മീറ്റിലൂടെ അഖിലേന്ത്യ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അധ്യക്ഷനായി.

കേന്ദ്രമന്ത്രി വി.മുരളീധരനും ഓള്‍ ഇന്ത്യ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷും ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്റെ കൂടെ ഉല്‍ഘാടന പരിപാടിയില്‍ സംബന്ധിച്ചു. മുന്‍സംസ്ഥാന അദ്ധ്യക്ഷന്‍മാരയ പി.കെ.കൃഷ്ണദാസ് , സി.കെ.പത്മനാഭന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ബി രഘുനാഥ് , സുരേഷ്‌കുമാര്‍ ഷെട്ടി , ബാലകൃഷ്ണന്‍ ഷെട്ടി, സജീവ ഷെട്ടി, എവേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്ത് അത് സ്വാഗതവും ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ നന്ദിയും പറഞ്ഞു . ജില്ലയിലും, സംസ്ഥാനത്തും ,വിദേശത്തുമായി അഞ്ച് ലക്ഷത്തോളം പേര്‍സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റുമായി ഉല്‍ഘാടന പരിപാടികള്‍ സാക്ഷ്യം വഹിച്ചു.

താളിപ്പടുപ്പില്‍ ശ്രീനാരായണ ഗുരുറോഡില്‍ആര്‍എസ്എസ് കാര്യാലയത്തിന് മുന്‍വശമായി ജനസംഘ സ്ഥാപക പ്രസിഡന്റ് ഡോ. ശ്യാം പ്രസാദ് മുഖര്‍ജിയുടെ പേരില്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
കന്നട, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഗ്രന്ഥാലയത്തിലുണ്ട്. ഓഫീസ് സെക്രട്ടറി, ഭാരവാഹികള്‍, വിവിധ മോര്‍ച്ചകള്‍ക്കും ജില്ലാ ഓഫീസില്‍ പ്രത്യേക ഇടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വിശാലമായ കോണ്‍ഫറന്‍സ് ഹാളും നേതാക്കന്മാര്‍ക്ക് താമസിക്കാന്‍ രണ്ട് മുറികളും ഭക്ഷണശാലയും ഈ കെട്ടിടത്തിലുണ്ട്

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …