കൊളത്തൂര്‍ : കൊളത്തൂര്‍ സ്വദേശി ഗള്‍ഫില്‍ ന്യുമോണിയ മരിച്ചു. കൊളത്തൂര്‍ കുയ്യങ്ങാനത്തെ കെ നാരായണന് നായര്‍ (50) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. ഗള്‍ഫില്‍ ദീര്‍ഘകാലം ടൈലറായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടില്‍ നിന്ന് പോയത്. കൊറോണ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു കൊറോണ നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ പിടിപ്പെട്ടതാണ് മരണകാരണം. പരേതരായ എ കൃഷ്ണന് നായരുടെയും കെ നാരായണിയമ്മയുടെയും മകനാണ്. മഞ്ജുളയാണ് ഭാര്യ. മക്കള്‍ : നവ്യ, നവനീത്, കൃഷ്ണന്. സഹോദരങ്ങള്‍ : കെ ഗോപാലകൃഷ്ണന് നായര്‍, കെ രാമചന്ദ്രന്, കെ മാധവന്, കെ ഭാസ്ക്കരന്‍, രുഗ്മിണി (പൊയിനാച്ചി).
