Saturday , January 29 2022
Breaking News

കൊവിഡ് നിയന്ത്രണം: മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

കാസര്‍കോട് : ഒമിക്രോണ്‍ വ്യാപന സാഹചര്യം വിലയിരുത്തി തീരുമാനങ്ങളെടുക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിം ഗിലൂടെ കൊറോണ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. യോഗത്തില്‍ വിവിധ വകുപ്പുതല പ്രതിനിധികള്‍ പങ്കെടുത്തു. കൊവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, എഡിഎം എകെ രമേന്ദ്രന്‍, ഡെപ്യൂട്ടി ഡിഎംഒ (ആരോഗ്യം) എ ടി മനോജ്, കാസര്‍കോട് ഡിവൈഎസ്പി (സ്‌പെഷ്യല്‍ ബ്രാഞ്ച്) പി കെ സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊറോണ കോര്‍ കമ്മിറ്റി യോഗ വിശദാംശങ്ങള്‍

കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 മാത്രം: കൊറോണ കോര്‍കമ്മിറ്റി
നിലവിലെ ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താന്‍ ജില്ലാതല കൊറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം. പൊതുയോഗങ്ങള്‍ ഒഴിവാക്കണം. 15 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി വാക്‌സിനേഷന്‍ നല്‍കുന്ന കാര്യം പരിശോധിക്കും.
കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്.

ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം പുരോഗമിക്കുന്നു.
ചട്ടഞ്ചാലില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ വൈദ്യുതീകരണത്തിനുള്ള തുക അനുവദിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍
കോവിഡ് മൂന്നാം തരംഗം പെട്ടെന്ന് ഉണ്ടാകുകയാണെങ്കില്‍ നേരിടുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിലേക്ക് അയച്ചതായി ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.ടി മനോജ് അറിയിച്ചു. രോഗവ്യാപന തീവ്രതയുടെ അടിസ്ഥാനത്തില്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ബ്ലോക്ക് തലത്തില്‍ ഓരോ സി.എഫ്.എല്‍.ടി. കളും പഞ്ചായത്ത്/നഗരസഭാ തലത്തില്‍ ഡി.സി.സി. കളും ആരംഭിക്കാവുന്നതാണ്. ഇതിനായി പുല്ലൂര്‍, കുഡ്‌ലു, കുമ്പള എന്നിവിടങ്ങളിലെ സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്നും എ.ഡി.എം. എ.കെ രമേന്ദ്രന്‍ അറിയിച്ചു.
രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച ് സമയപരിധി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …